കുന്നംകുളം: ഓട്ടുപാറ-കുന്നംകുളം റോഡിൽ പാർക്ക് ചെയ്ത് വച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു.രാവിലെ 11.20 ന്ഓട്ടുപാറ മാർക്കറ്റിന് സമീപം പ്രധാന റോഡിലാണ് വാഹനം നിർത്തിയിരുന്നത്.വാഹനത്തിൽ നിന്ന് പെട്ടെന്ന് തീയുയരുകയായിരുന്നു.
കുന്നംകുളം റോഡിൽ തന്നെ മറ്റൊരു വ്യാപാര സ്ഥാപനം നടത്തുന്ന ഓട്ടുപാറ സ്വദേശി കളപ്പുരക്കൽവീട്ടിൽ കെ ജെ റോബിൻ്റെ ടൈലോസ് ബ്രാൻ്റിലുള്ള ഇലക്ട്രിക് സ്കൂട്ടറാണ് തീപിടിച്ചത്.
വടക്കാഞ്ചേരി ഫയർസ്റ്റേഷൻ്റെ 150 മീറ്റർ പരിസരത്തായിരുന്നു തീപിടിച്ചത്. ഉടൻ തന്നേ അഗ്നിശമനസേന സ്ഥലത്തെത്തുകയും തീയണക്കുകയും ചെയ്തു.
ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് ഫയർ ഫോഴ്സിൻ്റെ പ്രാഥമിക നിഗമനം
ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് വീഡിയോ ഇവിടെ ക്ലിക്ക് ചെയ്ത് കാണാം