തൃശൂർ: DYFI പ്രവർത്തകനെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ തൃശൂർ കേച്ചേരിയിലാണ് സംഭവം. കേച്ചേരി മേഖല ഡിവൈഎഫ്ഐ പ്രസിഡന്റ് സുജിത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സിപിഐഎം കേച്ചേരി മേഖല ഓഫീസിലാണ് സുജിത്തിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പൊലീസ് നിഗമനം. സുജിത്തിന്റെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ്. പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.