Share this Article
Union Budget
തെങ്ങ് മറിഞ്ഞുവീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
വെബ് ടീം
posted on 04-01-2025
1 min read
assam child

കൊച്ചി: തെങ്ങ് കടപുഴകി വീണ അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആണ് സംഭവം.

കുട്ടിയെ ഉടന്‍തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേല്‍ക്കാന്‍ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്.കുറെ മാസങ്ങളായി പെരുമ്പാവൂരില്‍ താമസിക്കുകയാണ് അസം സ്വദേശികളായ കുടുംബം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories