കല്‍പ്പറ്റ: മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് ദാരുണ സംഭവം. കാപ്പിക്കുരു പറിക്കുകയായിരുന്ന രാധയെ പതിയിരുന്ന കടുവ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ പിടിമുറുക്കിയ കടുവ ഇവരെ 100 മീറ്ററോളം വലിച്ചിഴച്ചു. തലയുടെ പിന്‍ഭാഗം ഭക്ഷിച്ച നിലയിലാണ് കാണപ്പെട്ടത്.
പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം കാടിനുള്ളിലാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥലത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം ആണ് ഉണ്ടായത്.
മന്ത്രി ഒ.ആര്‍. കേളു സംഭവ സ്ഥലത്ത് എത്തി. മന്ത്രിക്കെതിരെയും ജനരോഷമുയര്‍ന്നു. ജനങ്ങളെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്. അതേസമയം കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടം ഉത്തരവിറക്കിയിട്ടുണ്ട്.
രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ നൽകുമെന്ന് മന്ത്രി ഒ ആർ കേളു അറിയിച്ചു. അതിൽ അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നൽകും.