കണ്ണൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ സ്കൂൾ വിദ്യാർഥി മുങ്ങിമരിച്ചു. ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറംഗസേബിന്റെയും റഷീദയുടെയും മകൻ സി.മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്. ഇരിക്കൂർ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
സ്കൂളിൽ മറ്റൊരു പരീക്ഷ നടക്കുന്നതിനാൽ ഷാമിലിന്റെ ക്ലാസ് അവധിയായിരുന്നു. വീടിനു സമീപത്തെ ആയിപ്പുഴ ഭാഗത്താണ് കുട്ടി കുളിക്കാനിറങ്ങിയത്. ഷാമിലിനൊപ്പം മറ്റു രണ്ടു കൂട്ടുകാരും ഉണ്ടായിരുന്നു. ഇതിനിടെ പുഴയുടെ മറുകരയുടെ കരയിലെത്തിയ ഷാമിൽ ഇവിടുത്തെ കുഴിയില്‍ മുങ്ങി മരിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ കുട്ടിയെ പുറത്തെടുത്ത് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സഹോദരങ്ങൾ: സജ്ന, സഹല, മുഹമ്മദ് (ഇരുവരും വിദ്യാർഥികൾ), മിൻഹ.
രാവിലെ 10 മണിയോടെയായിരുന്നു സംഭവം.