Share this Article
Union Budget
കേരളവിഷൻ ന്യൂസ് ലീഡർഷിപ്പ് എക്സലൻസി അവാർഡുകളുടെ വിതരണം മന്ത്രി പി പ്രസാദ് നിർവഹിച്ചു
വെബ് ടീം
2 hours 32 Minutes Ago
1 min read
minister p prasad

തിരുവനന്തപുരം: ബിസിനസ് രംഗത്ത് മികവ് തെളിയിച്ച പ്രതിഭകൾക്ക് നൽകിവരുന്ന, കേരളവിഷൻ ന്യൂസ് ലീഡർഷിപ്പ് എക്സലൻസി അവാർഡുകളുടെ വിതരണം തലസ്ഥാനത്ത് നടന്നു. കൃഷിമന്ത്രി പി പ്രസാദ് ജേതാക്കൾക്ക് പുരസ്‌കാരം വിതരണം ചെയ്തു. കേരളവിഷൻ  ന്യൂസ് ചെയർമാൻ പി എസ് സിബി ചടങ്ങിൽ സ്വാഗതം അറിയിച്ചു. സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചടങ്ങ് ഉദ്‌ഘാടനം ചെയ്ത് കൃഷിമന്ത്രി പി പ്രസാദ് സംസാരിച്ചു. മാധ്യമങ്ങൾക്ക് സമൂഹത്തിലുള്ള പ്രാധാന്യത്തെയും കേരളവിഷൻ ന്യൂസിനെ ആശംസിച്ചുകൊണ്ട് അദ്ദേഹം ഓർമിപ്പിച്ചു.തുടർന്ന്  മന്ത്രി ജേതാക്കൾക്ക് പുരസ്‌കാരം വിതരണം ചെയ്തു.

എസ് പി മെഡിഫോർട്ട് ജോയിന്റ് ചെയർമാനും എംഡിയുമായ ഡോ എസ് പി സുബ്രമണ്യൻ പുരസ്‌കാര ജേതാക്കളെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പങ്കജകസ്തുരി സ്ഥാപകനും എംഡിയുമായ പത്മശ്രീ ഡോ ജെ ഹരീന്ദ്രൻ നായർ, പ്രൈഡ് മൾട്ടി സ്റ്റേറ്റ്  ക്രെഡിറ്റ് ഓപ്പറേറ്റിവ് സൊസൈറ്റി സിഇഒയും എംഡിയുമായ ശൈലേഷ് സി നായർ, യുണിടേസ്റ്റ് ചെയർമാൻ ഡോ ഷഹീർഷ എന്നിവർ എക്സലൻസി പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

തുടർന്ന്, ലൈഫ്ടൈം അച്ചീവേമെന്റ് അവാർഡ്, ഓൺലൈൻ സംരംഭമായ ഫ്രഷ് ടു  ഹോം സിഒഒയും സഹസ്ഥാപകനുമായ മാത്യു ജോസഫ്  സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ എക്സലനൻസി അവാർഡ് നിംസ് കന്യാകുമാരി, വൈസ് ചാൻസലർ ഡോ ടെസ്സി തോമസ് ഏറ്റുവാങ്ങി. അഫൊർടബിൾ ഹൗസിങ് മേഖലയിലെ അവാർഡ്, ബേയ്റ്റ് ഹോംസ് ഫോർ ബിൽടേർസ് എംഡി ഫസലു റഹ്‌മാൻ കൈപറ്റി. ക്യാൻസർ വിദഗ്ദൻ ഡോ ചന്ദ്രമോഹൻ,കേരളവിഷൻ ന്യൂസ് എംഡി പ്രജീഷ് അച്ചാണ്ടി,കേരളവിഷൻ ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ എം എസ് ബനേഷ്, സിഒഎ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories