Share this Article
Union Budget
കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ വരുന്നു; ആദ്യഘട്ടത്തില്‍ ഈ രണ്ട് സ്റ്റേഷനുകളില്‍
വെബ് ടീം
posted on 15-02-2025
1 min read
BEVCO

കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ ബെവ്‌കോയുടെ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ തീരുമാനം. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് സ്റ്റേഷനുകളില്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചത്. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്.

ബെവ്‌കോ ആവശ്യപ്പെട്ടതനുസരിച്ച് ഇതിനായി ഈ രണ്ട് സ്റ്റേഷനുകളില്‍ സ്ഥലവും കെഎംആര്‍എല്‍ അനുവദിച്ചു.ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനായുള്ള തുടര്‍ ചര്‍ച്ചകളും നടപടികളും പുരോഗമിക്കുകയാണ്. ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തന മാനദണ്ഡങ്ങളിലും വൈകാതെ തീരുമാനമുണ്ടാകും.മുന്‍പ് കളമശേരി സ്റ്റേഷനില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി സ്ഥലം അനുവദിച്ച് ലൈസന്‍സ് നല്‍കിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories