എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ അമ്മയേയും പ്രതി ചേര്‍ത്ത് പൊലീസ്. അമ്മയും ആണ്‍ സുഹൃത്തും ചേര്‍ന്ന് കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയതായി കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. പീഡന വിവരം മറച്ച് വെച്ചതിന് അമ്മയ്ക്ക് എതിരെ ചുമത്തിയ കേസിനൊപ്പം കുട്ടികള്‍ക്ക് നിര്‍ബന്ധിച്ച് മദ്യം നല്‍കിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.