Share this Article
കുന്നംകുളം ടൗണ്‍ ഇനി നഗരസഭയുടെയും പൊലീസിന്റെയും സുരക്ഷാ വലയത്തില്‍
Kunnamkulam town is now in the security zone of the municipality and police

കുന്നംകുളം ടൗണ്‍ ഇനി  നഗരസഭയുടെയും പോലീസിൻ്റെയും സുരക്ഷാ വലയത്തില്‍.. നഗരത്തിൽ 16 നീരീക്ഷണ  ക്യാമറകൾ സ്ഥാപിച്ചു. ടൗണ്‍ നിവാസികളുടെയും സമീപവാസികളുടേയും ഏറെ നാളത്തെ ആവശ്യത്തിനാണ് ഇതോടെ  പരിഹാരമാകുന്നത്..

ടി ടി ദേവസി ജംഗ്ഷൻ, മുനിസിപ്പൽ ജംഗ്ഷൻ, ഹെർബർട്ട് റോഡ് ജംഗ്ഷൻ എന്നിവടങ്ങളിൽ എ എൻ പി ആർ മോഡൽ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് അടക്കം വ്യക്തമായി തിരിച്ചറിയാൽ കഴിയുന്ന ആധുനിക ക്യാമറകളാണ് ഇവ. പുതിയ ബസ്റ്റാൻഡ് പ്രവേശന കവാടത്തിൽ  ഇരു വശങ്ങളിലേക്കും തിരിയുന്ന പി ടി സെഡ് ക്യാമറയാണ് സ്ഥാപിച്ചിട്ടുള്ളത്.

വൈശ്ശേരി, വിക്ടറി, ടി കെ കൃഷ്ണൻ റോഡ്, തുറക്കുളം മാർക്കറ്റ്, ജവഹർ തീയേറ്റർ, പഴയ ബസ്റ്റാൻഡ്, കാണിപ്പയ്യൂർ, മധുരക്കുളം, ആനായ്ക്കൽ ജംഗ്ഷൻ, പനങ്ങായി കയറ്റം, ചാട്ടുകുളം എന്നിവിടങ്ങളിൽ  സ്ഥാപിച്ചിട്ടുള്ളത് ബുള്ളറ്റ് ക്യാമറകളാണ്. പോലീസ് സ്റ്റേഷനിലും നഗരസഭ ഓഫീസിലും ഇതിന്‍റെ  കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. പോലീസ് സ്റ്റേഷനിലെ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

നഗരസഭ 15 ലക്ഷം രൂപ ചെലവഴിച്ചാണ്  ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. കുന്നംകുളത്തെ കേരളാവിഷന്‍റെ പ്രാദേശിക കേബിൾ നെറ്റ് വർക്ക് കമ്പനിയായ സിസിടിവി യാണ് ഇതിനാവശ്യമായ ഇന്‍റര്‍നെറ്റ്  നൽകുന്നത്.ഇനിമുതല്‍  മാലിന്യം വലിച്ചെറിയുന്നവരെയും സാമൂഹ്യ ദ്രോഹികളെയും കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്നവരെയും പിടികൂടാന്‍ പുതിയ സംവിധാനം വഴി കഴിയും.  ഭാവിയിൽ നഗരത്തിലെ മറ്റു ഭാഗങ്ങളിലേക്കും ക്യാമറ സംവിധാനം  വിന്യസിപ്പിക്കുമെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories