വിനോദ സഞ്ചരികളുടെ ദൃശ്യനുഭവങ്ങളുടെ കേന്ദ്രമാണ് കണ്ണൂർ ജില്ലയിലെ ആതികടലായി ഹാരിസ് ബീച് ഹോം സ്റ്റേ.കളരിപ്പയറ്റ് ഉൾപ്പെടെയുള്ള വിവിധ കലാരൂപങ്ങൾക്കൊപ്പം ആകർഷകമയയ നിരവധി വൈവിദ്യങ്ങളാണ് ഈ ടൂറിസ്റ്റ് കേന്ദ്രം വിദേശികൾക്കായി സമ്മാനിക്കുന്നത്
വിദേശികൾക്ക് കേരളത്തിൽ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് കണ്ണൂർ ജില്ല. എൺപത് ശതമാനത്തിൽ മുകളിൽ വിനോദ് സഞ്ചരികളും എത്തിച്ചേരുന്നത് ആദി കടലായി തോട്ടട ബീച്ചുകളിലാണ് . ഇരുപത് വർഷമായി ഇവിടെ ഹാരിസ് ബീച് ഹോം സ്റ്റേ വിദേശികൾക്കായി ഒരിക്കുന്നത് കേരള തനിമയാർന്ന ഭക്ഷണ വൈവിദ്യങ്ങളും കലാരൂപങ്ങളുടെ മനോഹാരിതയുമാണ്
500 വർഷത്തിന്റെ പാരമ്പര്യമുള്ള കളരിപയറ്റാണ് വിദേശികളെ ആകർഷിക്കുന്നത്. കളരിപ്പയറ്റ് ജനകീയമാക്കുന്നതിന്റെ ഭാഗമായി നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്സിന്റെയും നോർത്ത് മലബാർ ടൂറിസം ഓർഗനൈസേഷന്റെയും നേതൃത്വത്തിൽ പയ്യമ്പള്ളി കളരി സംഘത്തിന്റെയും ജില്ല കളരിപ്പയറ്റ് അസോസിയേഷന്റെയും സഹകരണത്തോടുകൂടി മെഗാ കളരിപ്പയറ്റ് പ്രദർശനം അടക്കം സംഘടിപ്പിക്കുന്നുണ്ട് .
വിവിധ രാജ്യങ്ങളിൽ നിന്നുമായി ഈ ദൃശ്യാനുഭവം ആസ്വദിച്ചു മടങ്ങുവാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കേരളത്തിന്റെ സൗന്ദര്യത്തെ ഇത്തരത്തിൽ ഹാരിസ് ബീച്ച് ഹോംസ്റ്റേ ഈ സഞ്ചാരികളിലേക്ക് എത്തിക്കുമ്പോൾ ഇവരും ഹാപ്പിയാണ്. കളരിപ്പയറ്റിലെ ഓരോ ചുവടുകളും ആകാംക്ഷയോടെ കണ്ടിരിക്കുന്ന ഇവർ ഏറ്റവും ഒടുവിലായി തങ്ങളുടെ മനസ്സ് നിറച്ച കലാകാരന്മാർക്ക് കയ്യടികളിലൂടെയും ചേർത്തു പിടികലിലൂടെയും തങ്ങളുടെ സ്നേഹം തിരിച്ചു നൽകിയാണ് മടങ്ങുന്നതും .