Share this Article
ചതുരംഗപ്പാറ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത പാറഖനനം നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍
Vigilance detection of illegal rock mining on Chaturangapara government land

ഇടുക്കിയിലെ ചതുരംഗപ്പാറ വില്ലേജിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ വന്‍തോതില്‍ അനധികൃത പാറ ഖനനം നടന്നതായി കണ്ടെത്തല്‍. റവന്യൂ, മൈനിംഗ് ആന്റ് ജിയോളജി വകുപ്പുകളുടെ അറിവോടെ നടന്ന പാറപൊട്ടിക്കലില്‍ സര്‍ക്കാരിന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായി വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി.

ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പന്‍പാറ, സുബ്ബന്‍പാറ ഭാഗങ്ങളില്‍ സര്‍ക്കാര്‍ഭൂമി കയ്യേറി അനധികൃത പാറ ഖനനം നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കോട്ടയം വിജിലന്‍സ് യൂണിറ്റ് പരിശോധന നടത്തിയത്. പാപ്പന്‍പാറ ബോജാ കമ്പനി ഭാഗത്തെ സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് പാലാ, മൂവാറ്റുപുഴ സ്വദേശികള്‍ ലക്ഷക്കണക്കിന് രൂപയുടെ പാറ പൊട്ടിച്ചു കടത്തിയെന്നാണ് പരാതി.

സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃത ഖനനം നടത്തിയെന്നും റോയല്‍റ്റി ഇനത്തില്‍ ഒരുകോടിയോളെ രൂപ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വിശദമായ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. നേരത്തെ റവന്യൂവകുപ്പ് നടത്തിയ അന്വേഷണത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അടക്കം പാറപൊട്ടിക്കലില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഹിറ്റാച്ചിയടക്കമുള്ള ഉപകരണങ്ങള്‍ കസ്റ്റഡിയിലെക്കുകയും 12 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ പിഴ അടച്ചില്ലെന്ന് മാത്രമല്ല ഉപകരണങ്ങള്‍ മാറ്റുകയും ചെയ്തു. ഇതോടെയാണ് ദേവികുളം സ്വദേശി വിജിലന്‌സിനെ സമീപിക്കുകയായിരുന്നു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories