തിരുവനന്തപുരം: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടക്കുന്ന പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് ഉപഹാരമായി ഓണവില്ല് സമര്‍പ്പിക്കും. ഈ മാസം 21നാണ് ഓണവില്ല് വിമാന മാര്‍ഗം അയോദ്ധ്യയിലെത്തിക്കുന്നത്.
ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടക്കുന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി തരണനല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് ഭരണസമിതി അംഗങ്ങളായ അവിട്ടം തിരുനാള്‍ ആദിത്യവര്‍മ്മ, സതുളസി ഭാസ്കരന്, എക്സിക്യൂട്ടീവ് ഓഫീസര്‍ ബി മഹേഷ് എന്നിവര്‍ ശ്രീരാമതീര്‍ത്ഥം ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികള്‍ക്ക് ഓണവില്ല് കൈമാറും.
തുടര്‍ന്ന് ആയിരങ്ങളുടെ നാമ ജപത്തോടെ നഗരപ്രദക്ഷിണത്തിന് ശേഷം എറണാകുളം പാവക്കുളം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നാണ് ഓണവില്ല് വിമാന മാര്‍ഗം അയോദ്ധ്യയിലെത്തിക്കുന്നത്. ഇന്ന് രാവിലെ മുതല്‍ ഓണവില്ല് കാണാനുള്ള അവസരം പൊതുജനങ്ങള്‍ക്കായി ഒരുക്കിയിരുന്നു.