കോഴിക്കോട് ബട്ട് റോഡ് ബീച്ചില്‍ കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് നടപ്പാതയടക്കം തകര്‍ന്നിട്ട് ആറുമാസം പിന്നിടുന്നു.ഈ ഭാഗം നന്നാക്കുന്നതിലുണ്ടാക്കുന്ന കാലതാമസം ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് ഉണ്ടാക്കുന്നത് വലിയ സുരക്ഷാഭീഷണികൂടെയാണ്.
കോഴിക്കോട് ഭട്ട് റോഡ് ബീച്ചിലെ കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്ന ഭാഗം,കഴിഞ്ഞ കാലവര്‍ഷത്തിലുണ്ടായ കടല്‍ ക്ഷോഭത്തില്‍ തകര്‍ന്നതാണ് ഇവിടുത്തെ സംരക്ഷണ ഭിത്തിയും നടപ്പാതയും വിളക്കുകാലുമെല്ലാം.കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ ബീച്ചിലേക്ക് പ്രവേശിക്കുന്ന ഭാഗം തകര്‍ന്നതുമൂലം സഞ്ചാരികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്ചെറുതൊന്നുമല്ല.തകര്‍ന്ന വിളക്കുകാലിലും ഭിത്തികളിലും തട്ടി ആളുകള്‍ വീഴുന്നതും പരിക്കുപറ്റുന്നതും ഇവിടുത്തെ പതിവ് കാഴ്ച്ചയാണ്
2021 ല്‍ രണ്ട് കോടിയിലധികം രൂപ ചിലവിട്ട് നവീകരിച്ച ബീച്ചും അതിനോട് അനുബദ്ധിച്ച പാര്‍ക്കുമാണ് ഇങ്ങനെ പൊട്ടിപൊളിഞ്ഞ നിലയിലായത് എന്നുകൂടെ ഓര്‍ക്കണം.സംരക്ഷണ ഭിത്തി തകര്‍ന്നിട്ട് ആറുമാസമായെങ്കിലും അപകട സൂചനയ്ക്കായി ഒരു ബോര്‍ഡ് പോലും അധികാരികള്‍ക്ക് സ്ഥാപിക്കാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല.ദൂരദേശങ്ങളില്‍ നിന്നടക്കം ബീച്ചിലേക്കെത്തുന്നവര്‍ക്ക് ബീച്ചിന്റെ ദുരിതാവസ്ഥ മനസിലാക്കാന്‍ സാധിക്കാത്തത്് അപകടങ്ങളുടെ വ്യാപതി വര്‍ധിപ്പിക്കും. പ്രായഭേധമന്യേ സഞ്ചാരികളെത്തുന്ന ബീച്ചിന്റെ ശോചനിയാവസ്ഥയ്ക്ക് എത്രയും വേഗം പരിഹാരം കണ്ടെത്തണമെന്നാണ് ഇവിടെയെത്തുന്ന ഒരോരുത്തരുടെയും ആവശ്യം.