വനിതകൾക്കായി കുറഞ്ഞ ചെലവിൽ ഫിറ്റ്നസ് സെൻ്റർ ഒരുക്കി നെടുമങ്ങാട് നഗരസഭ 'ആരോഗ്യവും ആത്മവിശ്വാസവുമുള്ള സ്ത്രീസമൂഹം എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് നഗരസഭ അത്യാധുനിക രീതിയില്‍ സജ്ജീകരിച്ച ഫിറ്റ്നസ് സെന്റർ വനിതകള്‍ക്ക് ആയി തുറന്നു കൊടുത്തു. 2023-24 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 32 ലക്ഷം രൂപവിനിയോഗിച്ച് നെടുമങ്ങാട് നഗരസഭാ കോംപ്ലക്സിന്റെ മൂന്നാം നിലയിലാണ് സെന്റര്‍ സജ്ജീകരിച്ചിട്ടുള്ളത്.ജിം സംവിധാനത്തിനു പുറമെ സുംബാ ഡാന്‍സിനും യോഗാ പരിശീലനത്തിനും ഉള്ള സംവിധാനവും സെന്ററില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ട്രെഡ്മിൽ,എലിപ്റ്റിക്കൽ ക്രോസ് ട്രെയിനർ, ചാഞ്ഞുകിടക്കുന്ന ബൈക്ക്,മൾട്ടി ജിം,സ്മിത്ത് പ്ലസ് ഫങ്ഷണൽ ട്രെയിനർ,അബ്ഡക്ടര്‍/അഡക്റ്റര്‍,ചിന്‍ ഡിപ്,റോമൻ എക്സ്റ്റൻഷൻ എക്സ്ക്ലൂസീവ്,ഡബിള്‍ ട്വിസ്റ്റർ,മൾട്ടി ആബ്സ് ബെഞ്ച്,ഫ്ലാറ്റ് ബെഞ്ച്,എബി കോർ മെഷീൻ,ഫുൾ ബോഡി വൈബ്രേറ്റർ,സ്റ്റോറേജ് പോസ്റ്റ്,തുഴച്ചിൽ യന്ത്രം,നിയോപ്രീൻ ഡംബൽസ്,ബാർബെല്ലുകൾ,സ്റ്റെപ്പ് ബോർഡ്,കെറ്റിൽ ബെൽ,ജിം ബോൾ,മെഡിസിൻ ബോൾ,യോഗ പായ തുടങ്ങി അത്യാധുനിക പരിശീലന സാമഗ്രികളോടും കൂടിയാണ് സെന്റര്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് പരിശീലകയായ അഞ്ജു പറഞ്ഞു.
ജിം പരിശീലനത്തിനുമാത്രമായി 500 രൂപ പ്രവേശന ഫീസും 500 രൂപ മന്തിലി ഫീസുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യോഗാ പരിശീലനത്തിനും സുബാ ഡാന്‍സിനും പ്രത്യേക ഫീസ് പിന്നീടു നിശ്ചയിക്കും.രാവിലെ ഞ്ചു മുതല്‍ എട്ടുവരെയും വൈകിട്ട് നാലു മുതല്‍ ഏഴ്ര വരെയാണ് പരിശീലനം. നഗരസഭാ അങ്കണത്തില്‍ നടന്ന പരിപാടിയിൽ വച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ സെന്റര്‍ വനിതകള്‍ക്കായി തുറന്നുകൊടുത്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സി എസ് ശ്രീജ അധ്യക്ഷയി.ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി സതീശന്‍ സ്വാഗതം പറയും.സിനിമാതാരം ശാന്തി മായാദേവി മുഖ്യാതിഥിയി.ചെയര്‍പേഴ്സണു പുറമെ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ ബി സതീശന്‍,പി ഹരികേശന്‍ നായര്‍,പി വസന്തകുമാരി,എസ് സിന്ധു,എസ് അജിത എന്നിവരും കൗൺസിലർമാരും പങ്കെടുത്തു.