പത്ത് വയസ്സിനിടെ അൻമ്പത് തവണ ശബരിമല ദർശനം നടത്തി ശ്രദ്ധേയമാവുകയാണ് കൊല്ലം എഴുകോൺ സ്വദേശിയായ അദ്രിതി തനിയ എന്ന പെൺകുട്ടി. സ്ത്രീകൾക്ക് ലഭിക്കുന്ന ഈ അപൂർവ്വ നേട്ടം കൈവരിച്ചതോടെ ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അദ്രിതി തനയയ്ക്ക് സ്വീകരണം നൽകി.
9 മാസം പ്രായമുള്ളപ്പോൾ ആരംഭിച്ച ശബരിമല ദർശനം പത്ത് വയസ്സു തികയാൻ ഒരു ദിവസം മാത്രം ബാക്കിയുള്ള മ്പോൾ അമ്പത് തികച്ച് അദ്രിതി തനയ.സ്ത്രീകള്‍ക്ക് ദര്‍ശനം 10 വയസ്സിനു മുന്‍പും 50 വയസ്സിനു ശേഷവും എന്ന ശബരിമലയിലെ ആചാര സവിശേഷത മൂലം അത്യപൂര്‍വം സ്ത്രീകള്‍ക്കു മാത്രം സാധിക്കുന്ന അസുലഭ ഭാഗ്യമാണ് ഈ അയ്യപ്പഭക്തയ്ക്ക് ലഭിച്ചത്.കൊല്ലം എഴുകോണ്‍ കോതേത്തു വീട്ടില്‍ അഭിലാഷ് മണിയുടെയും നീതുലക്ഷ്മിയുടെയും ഏകമകളായ അദ്രിതി തനയ ഒമ്പത് മാസം മാത്രം പ്രായമുള്ളമ്പോഴാണ് ആദ്യമായി മല ചവിട്ടിയത്.മാതാവ് നീനയെ പമ്പയിലെ ഗാർഡ് റൂമിൽ ഇരുത്തിയ ശേഷമായിരുന്നു മല ചവിട്ടൽ. തുടര്‍ന്നിങ്ങോട്ട് തീര്‍ത്ഥാടന കാലത്തും മാസ പൂജാ വേളകളിലുമായാണ് അദ്രിതി അമ്പത് തവണ ഇരുമുടിയേന്തി എത്തിയത്. ഇത്തവണ എരുമേലിയിൽ പേട്ട തുള്ളിയതിന് ശേഷമാണ് മല ചവിട്ടിയത്.
ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ അദ്രിതിയ്ക്ക് സ്വീകരണം നൽകി. ക്ഷേത്രാങ്കണത്തിൽ നടന്ന സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് രാജേന്ദ്രൻ പിള്ള, സെക്രട്ടറി പങ്കജാക്ഷൻ, കായൽ കൂട്ടായ്മ രക്ഷാധികാരി ദിലീപ് ശാസ്താംകോട്ട എന്നിവർ സംസാരിച്ചു. ആദ്യമായാണ് ശാസ്താംകോട്ട ക്ഷേത്രത്തിൽ അദ്രിതി തനിയ ദർശനം നടത്തുന്നത്.