Share this Article
മദ്യലഹരിയില്‍ കുന്നംകുളം സ്റ്റേഷനിലെ പൊലീസുകാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു
The accused who attacked the policemen of Kunnamkulam station while intoxicated were arrested

മദ്യലഹരിയിൽ കുന്നംകുളം സ്റ്റേഷനിലെ പോലീസുകാരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. എടപ്പാൾ സ്വദേശി  അഖിൽ, നെല്ലുവായ് സ്വദേശി സുമിത്ത്, കുന്നംകുളം സ്വദേശി   വിശാൽ എന്നിവരാണ് അറസ്റ്റിലായത്. 

കുന്നംകുളം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ ഷിജിൻ പോൾ,മനോജ്‌ എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.  ബീവറേജസിന് സമീപം അമിതമായി മദ്യപിച്ച് അക്രമം നടത്തുന്നുണ്ടെന്ന  വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരെ  പ്രതികൾ  ആക്രമിച്ചത്. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories