മികവു തെളിയിച്ച് കുട്ടനാട്ടിലെ കുട്ടി കരാട്ടേ പ്രതിഭകള്‍. ഹയാഷി ഹഷിറ്റോ റിയു എന്ന കരാട്ടേ അക്കാദമിയില്‍ നിന്നും 100 ലധികം കുട്ടികളാണ് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയത്.
വേള്‍ഡ് കരാട്ടേ ഫെഡറേഷന്റെ അംഗീകാരമുള്ള അസോസിയേഷന്റെ കീഴിലാണ് ഹയാഷി ഹഷിറ്റോ റിയു കരാട്ടേ അക്കാദമി പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ പരിശീലിക്കുന്നത്.മലേഷ്യയില്‍ നിന്നും ചീഫ് ഇന്‍സെക്ടറും,എക്സാമിനറും നേരിട്ടെത്തിയാണ് ഗ്രേഡിഗ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് .
ബിജുമോന്‍, ഡോ. പ്രശാന്ത്,അനൂജ് , ജനു കെ ജോസ് എന്നിവരാണ് അക്കാദമിയിലെ പരിശീലകര്‍. 300 ല്‍ പരം കുട്ടികളെ ഇവര്‍ പരിശീലിപ്പിച്ചിട്ടുണ്ട്. പുതിയ കാലഘട്ടത്തില്‍ കുട്ടികള്‍ 5 വയസു മുതല്‍ തന്ന് കരാട്ടേ പോലുള്ള പ്രതിരോധ കലകള്‍ പഠിക്കേണ്ടതിന്റെ ആവശ്യകത മാതാപിതാക്കളും സമൂഹവും അറിഞ്ഞിരിക്കേണ്ടതാണെന്ന് പരിശീലകര്‍ പറയുന്നു.
കരാട്ടേ പരിശീലനത്തിലൂടെ കുട്ടികള്‍ക്ക് മാനസികവും ശാരീരികവുമായ ഉണര്‍വ്വും കരുത്തും ലഭിക്കുന്നു.മാത്രമല്ല മദ്യം,മയക്കുമരുന്ന് പോലുള്ളവയില്‍ നിന്ന് വിട്ടു നില്‍ക്കാനും കരാട്ടേ പ്രേരിപ്പിക്കുമെന്നും പരിശീലകനായ ബിജു മോന്‍ പറഞ്ഞു.കരാട്ടേ പഠിക്കുന്നത് പെണ്‍കുട്ടികളെ സ്വയംപര്യാപ്തത നേടാന്‍ സഹായിക്കും.ജീവിതത്തില്‍ ഒത്തിരി മാറ്റങ്ങള്‍ വരുത്താന്‍ കരാട്ടെ സഹായിച്ചെന്ന് വിദ്യാര്‍ത്ഥിയായ ഐറിന്‍ ജോജി പറഞ്ഞു.