കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ "വനമിഴി 2024" സൗജന്യ നേത്രചികിസാ ക്യാമ്പ് നടത്തി ഇടുക്കി വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമെറ്ററി ഹാളിൽ നടന്ന പരിപാടി ഇടുക്കി സബ്ബ്കളക്ടർ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു. "കാഴ്ചയ്ക്ക് കൂട്ടായി കാടിൻ്റെ കാവലാളുകൾ " എന്ന സന്ദേശം ഉയർത്തി.
കേരള വനം വകുപ്പിലെ സംരക്ഷണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കെ .എഫ് . പി .എസ് .എ .ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനമഴി 2024 സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു ഇടുക്കി മെഡിക്കൽ കോളേജിലെ നേത്രരോഗ വിഭാഗത്തിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇടുക്കി വെള്ളാപ്പാറ ഫോറസ്റ്റ് ഡോർമെറ്ററി ഹാളിൽ നടന്ന പരിപാടി ഇടുക്കി സബ്ബ് കളക്ടർ അരുൺ എസ് നായർ ഉദ്ഘാടനം ചെയ്തു. കെ .എഫ് . പി . എസ് .എ .ഇടുക്കി മേഖലാ പ്രസിഡണ്ട് പി എസ് വിശ്വജിത്ത് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് പോൾ അനുമോദന സന്ദേശം നൽകി.
വിവിധ മേഖലകളിൽ മികവ് പുലർത്തിയ ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ ചടങ്ങിൽ മെമൻ്റോ നൽകി ആദരിച്ചു .കൊലുമ്പൻ കോളനി, പെരുങ്കാല,വട്ടമേട്, മണിയാകുടി , എന്നീ ട്രൈബൽ സെറ്റിൽമെൻറ് കോളനി നിവാസികളും വനം വകുപ്പ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു. നിർദ്ധരായ 20 പേർക്ക് സൗജന്യമായി കണ്ണടയും ക്യാമ്പിൽ വിതരണം ചെയ്തു.