സ്വയം സഹായ സംരംഭങ്ങള്‍ നടത്തി പരാജയപ്പെട്ടവരുടെ കഥകള്‍ ഏറെയാണ്. എന്നാല്‍ കുടുംബശ്രീ ഹോട്ടല്‍ നടത്തി വിജയിച്ച് പത്ത് വര്‍ഷം പൂര്‍ത്തീകരിച്ച പത്തനംതിട്ടയിലെ ഒരു കൂട്ടം വനിതകളെ ഒന്ന് പരിചയപ്പെടാം. പത്തനംതിട്ട കഫേ കുടുംബശ്രീ പ്രവര്‍ത്തകരുടെ അതിജീവന കഥയിലേക്ക് . അതിരാവിലെ തുടങ്ങുന്ന അദ്ധ്വാനത്തിലാണ് പ്രഭാത ഭക്ഷണവും ഉച്ചക്കുള്ള ഊണും എല്ലാം ഈ 6 പേര്‍ തയ്യാറാക്കുന്നത്.തനി നാടന്‍വിഭവങ്ങളാണ് ഊണിന് .
കപ്പയും , മീനും, ബിഫും. ചിക്കനുമാണ് പത്തനംതിട്ടയിലെ കഫേ കുടുംബശ്രീ ഹോട്ടലിലെ ഉച്ചക്കുള്ള ഊണിന്റ രുചിയുള്ള പ്രധാന വിഭവങ്ങള്‍ . പ്രായത്തില്‍ മുതിര്‍ന്ന കൗസല്യയാണ് ഹോട്ടലിലെ പ്രധാന പാചകക്കാരി വൃത്തിയും രുചികരമായ ഭക്ഷണവുംനല്‍കിയതോടെ 10 വര്‍ഷംമുന്‍പ് കുടുംബശ്രീ സഹായത്തോടെ ആരംഭിച്ച സംരംഭം ഇന്ന് വിജയ വഴിയിലാണ് .ഹോട്ടന്‍ വിജയിച്ചതോടെ ഇവരുടെ ജീവിതവും വരുമാനവും മാറി മറിഞ്ഞു.
തൊഴിലുറപ്പ് ജോലികളും വീട്ടുജോലികളും ചെയ്ത് ഉപജീവനം നടത്തിയ വനിതകള്‍ ഒന്നിച്ചപ്പോള്‍ ഹോട്ടല്‍ നടത്താമെന്ന ആശയം പിറന്നു. പിന്നീട് അദ്ധ്വാനത്തിന്റെ നാളുകള്‍ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഹോട്ടല്‍ സംരംഭത്തെ വിജയത്തിലാക്കി. ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ പലരും സ്ഥിരമായെത്തിത്തുടങ്ങി അവര്‍ ഇന്ന് മനസ്സു തുറന്ന് അഭിനന്ദിക്കാനും മടിക്കുന്നില്ല. വൃത്തിയുള്ള അന്തരീക്ഷത്തില്‍ നല്ല രുചിയുള്ള ഭക്ഷണം അതാണീ പെണ്‍കൂട്ടം നല്‍കുന്ന നാവൂറും വിഭവങ്ങള്‍ കഴിക്കാനെത്തുന്നവര്‍ക്കും സംതൃപ്തി.
ഹോട്ടല്‍ നടത്തിപ്പില്‍ നിന്ന് കിട്ടുന്ന ലാഭം തുല്യമായി വീതിക്കും കൂട്ടത്തില്‍ ആര്‍ക്കെങ്കിലും അധികാമായി സാമ്പത്തികം വേണ്ടി വന്നാല്‍ മറ്റുള്ളവര്‍ അതറിഞ്ഞ് നല്‍കും സാഹചര്യ പ്രശ്‌നങ്ങളില്‍ തകര്‍ന്ന് പോകാതെ പൊരുതി നേടിയ ജീവിത വിജയം ഇന്നിവര്‍ ഏവര്‍ക്കും മാതൃകയാണ്.