Share this Article
Union Budget
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ശരീരത്തിലും സ്പീക്കറിലും ഒളിപ്പിച്ച സ്വര്‍ണം പിടികൂടി
Gold hidden in body and speaker seized at Nedumbassery airport

കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. സ്പീക്കറിനുള്ളിലും മറ്റുമായി ഒളിപ്പിച്ച ഒന്നേകാല്‍ കോടിയിലേറെ രൂപയുടെ സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ  പാലക്കാട് സ്വദേശി റഫീഖില്‍ നിന്നാണ് സ്വര്‍ണം പിടി കൂടിയത്. നാല് പാക്കറ്റുകളിലാക്കി 683 ഗ്രാം സ്വര്‍ണം ഇയാളുടെ ശരീരത്തിലും ഒളിപ്പിച്ചിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഭവത്തിന് പിന്നിലുള്ളവരിലേയ്ക്ക് അന്വേഷണം വ്യാപിപ്പിച്ചതായി കസ്റ്റംസ് അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories