Share this Article
കൊല്ലം ചവറയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം
Attack by masked gang in Kollam Chavara

കൊല്ലം ചവറയില്‍ മുഖംമൂടി സംഘത്തിന്റെ ആക്രമണം. മടപ്പള്ളി സ്വദേശി അനിലിന്റെ വീട്ടിലാണ് മാരക ആയുധങ്ങളുമായെത്തിയ സംഘം അക്രമം നടത്തിയത്. സംഭവത്തില്‍  ചവറ പോലീസ് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് മുഖംമൂടി ധരിച്ച രണ്ടംഗ സംഘം  അക്രമം നടത്തിയത്. മാരക ആയുധങ്ങളുമായെത്തിയ  അക്രമികള്‍ വീടിന്റെ മുന്‍വശത്ത്  ഉണ്ടായിരുന്ന കാര്‍  അടിച്ചു തകര്‍ത്തു. വീടിന്റെ ജനലുകളും കസേരകളും നശിപ്പിച്ചു. 15 മിനിറ്റോളം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനു ശേഷം അക്രമികള്‍  മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു. 

സംഭവത്തില്‍ ചവറ പോലീസിന് പരാതി നല്‍കി. ഒന്നരവര്‍ഷം മുമ്പ് അനിലിന്റെ കാര്‍ പ്രദേശവാസിയുടെ ബൈക്കില്‍ തട്ടിയുമായി ബന്ധപ്പെട്ട് കേസ് ആവുകയും  പിന്നീട് കേസ് ഒത്തുതീര്‍പ്പായ ശേഷവും പ്രദേശവാസി വീണ്ടും പണം ആവശ്യപ്പെടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനിലുമായി തര്‍ക്കം നിലവിലുണ്ടായിരുന്നു. വീട്ടുകാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ശേഖരിച്ച ചവറ പോലീസ്  സ്ഥലത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories