Share this Article
വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയാക്രമണം
Another tiger attack in Wayanad Pulpalli

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയാക്രമണം. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ പശുക്കിടാവിനെ കൊന്നു. 


വയനാട്ടില്‍ വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിഷേധം കനക്കുകയാണ്. ഇന്ന് പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ. ഈമാസം 22ന് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിന് മുന്നില്‍ ഉപവാസം ഇരിക്കും. വയനാട് എം.പി രാഹുല്‍ഗാന്ധി അല്‍പ സമയത്തിനകം വയനാട്ടിലെത്തും. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെയും പോളിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. അതേസമയം പുല്‍പ്പള്ളിയില്‍ ഇന്നലെയുണ്ടായ അക്രമ സംഭവങ്ങളില്‍ കണ്ടാല്‍ അറിയാവുന്ന നൂറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories