പേട്ടയിൽ രണ്ടു വയസ്സുകാരിയെ കാണാതായ സംഭവത്തിൽ കുട്ടിയുടെ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങി പോലീസ്. സാമ്പിളുകൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. ഒപ്പമുള്ളത് യഥാർത്ഥ മാതാപിതാക്കൾ ആണോ എന്ന് ഉറപ്പിക്കാനാണ് പരിശോധന. അതേസമയം കുട്ടിയിൽ നിന്ന് നേരിട്ട് മൊഴിയെടുക്കാനുള്ള ശ്രമവും അന്വേഷണസംഘം ആരംഭിച്ചു.