Share this Article
കുതിരാനില്‍ വന്‍ ലഹരി വേട്ട; കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്ന് പിടികൂടി
Huge drunken hunt in Kuthiran; Narcotics worth crores were seized in cars

തൃശൂര്‍ കുതിരാനില്‍ പോലീസിന്‍റെ വന്‍ ലഹരി വേട്ട. ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന കോടികളുടെ ലഹരിമരുന്ന്  പിടികൂടി. 3.75 കോടി രൂപ വരുന്ന 3 കിലോഗ്രാം ഹാഷിഷ് ഓയിലും, 77 കിലോഗ്രാം കഞ്ചാവും 2 ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്. കുതിരാനില്‍ വെച്ച്  നടത്തിയ വാഹന പരിശോധനക്കിടിടെയാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവര്‍ പിടിയിലായി. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേര്‍ന്നായിരുന്നു പരിശോധന.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories