Share this Article
കുരച്ചുചാടിയതിന്റെ പ്രകോപനത്തില്‍ യുവാവ് നായയെ പാറയില്‍ അടിച്ച്‌ കൊലപ്പെടുത്തി
The young man killed the dog by hitting it on a rock in anger

ബന്ധു വീട്ടിലെ നായ കുരച്ചു ചാടിയതിന്റെ പ്രകോപനത്തിൽ യുവാവ് നായയെ പാറയിൽ അടിച്ചു കൊലപെടുത്തി . ഇടുക്കി നെടുംകണ്ടം സന്യാസിയോടയിലാണ് സംഭവം സന്യാസിയോട സ്വദേശിയായ കള പുരമറ്റത്തിൽ രാജേഷിനെതിരെ കമ്പംമെട്ട് പോലിസ് കേസെടുത്തു .

കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. കഴിഞ്ഞ ദിവസം സഹോദരിയുടെ വീട്ടിൽ എത്തിയ രാജേഷ് സഹോദരി ശാരിയുമായി വാക്കുതർക്കം ഉണ്ടാക്കി. തുടർന്ന് ശാരിയേയും പ്രായമായ സ്ത്രീയേയും മർദ്ധിച്ചു. വിട്ടുകാരെ മർദ്ധിയ്ക്കുന്നത് കണ്ടതോടെ , പൂട്ടിയിട്ടിരുന്ന നായ കുരയ്ക്കുകയായിരുന്നു. ഇതോടെ പ്രകോപിതനായ രാജേഷ് തുടലിൽ നിന്ന് പട്ടിയെ അഴിച്ച ശേഷം സമീപത്തെ പാറയിൽ അടിച്ചു കൊലപെടുത്തുകയായിരുന്നു .

പോമറേനിയൻ ഇനത്തിൽ പെട്ട വളർത്തു നായയാണ് ചത്തത്. നായയെ പോസ്റ്റ്മോർട്ടത്തിനുശേഷം മറവുചെയ്തു. സംഭവത്തിൽ വീട്ടുകാരുടെ പരാതിയെ തുടർന്ന് കമ്പംമെട്ട് പോലിസ് കേസെടുത്തു. രാജേഷ് മുൻപും പലതവണ, സ്വത്ത്‌ തർക്കത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകളെ ഉപദ്രവിച്ചിട്ടുണ്ടെന്നാണ് ആരോപണം.

.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories