Share this Article
പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിക്കെതിരെ സമരം ശക്തമാക്കി ജനകീയ കൂട്ടായ്മ
People's association intensified the strike against the plastic recycling company

കാസർഗോഡ് ,പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിക്കെതിരെ സമരം ശക്തമാക്കി ജനകീയ കൂട്ടായ്മ. മോളവിനടുക്കത്ത്  പ്രവർത്തിക്കുന്ന കമ്പനി അപകടവും അശാസ്ത്രീയപരമായ രീതിയിലാണ് മാലിന്യങ്ങൾ  കൈകാര്യം ചെയ്യുന്നതെന്നാണ്  ആരോപണം

എട്ടുവർഷമായി പ്രവർത്തിക്കുന്ന കമ്പനി ഗുരുതര നിയമലംഘനങ്ങളാണ് നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ജനവാസ മേഖലയിലെ  കമ്പനി  പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.

മാലിന്യ സംസ്കാരത്തിൻ്റെ പേരിൽ അന്ന്യ സംസ്ഥാന കേന്ദ്രങ്ങളിൽ നിന്നും ഹോസ്പിറ്റൽ, ഇലക്ട്രോണിക്,മാലിന്യങ്ങളു ഉൾപ്പെടെ  നിക്ഷേപിച്ചിരിക്കുകയാണ് ,ഇപ്പോൾ വർഷങ്ങൾ പഴക്കമുള്ള  മാലിന്യങ്ങൾ  കുന്നു കൂടി. പ്ലാസ്റ്റിക് ഉരുക്കുമ്പോൾ  ദൂര സ്ഥലങ്ങളിൽ പോലും  ദുർഗന്ധം വ്യാപിക്കുന്നു.

കമ്പനി പ്രവർത്തനം തുടങ്ങിയതിന് ശേഷം തൊട്ടടുത്ത് താമസിക്കുന്ന കുടുംബം വീടും സ്ഥലവും ഉപേക്ഷിച്ച് താമസം മാറി. അനധികൃതവും അശാസ്ത്രീയമായ പ്രവർത്തിക്കുന്ന കമ്പനി എത്രയും വേഗം പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം, തൽസ്ഥിതി ബോധ്യപ്പെടുത്തി വിവിധ വകുപ്പുകൾക്ക് പരാതി നൽകി. അനുകൂല നടപടി സ്വീകരിച്ചില്ലെങ്കിൽ  സമരങ്ങളുമായി മുന്നോട്ടുപോകാനാണ് ജനകീയ സമിതിയുടെ തീരുമാനം.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories