Share this Article
രണ്ട് മാസത്തിനിടെ ആനക്കലിയില്‍ പൊലിഞ്ഞത് നാല് ജീവൻ
Four lives were lost in elephant attack in two months

രണ്ട് മാസത്തിനിടെ ആന കലിയിൽ പൊലിഞ്ഞത് നാല് ജീവനുകൾ . കടുത്ത വേനലിൽ കാട്ടാന കൂട്ടം കാടിറങ്ങുമ്പോൾ ഇടുക്കിയിൽ പെയ്തിറങ്ങുന്നത് കണ്ണീരിന്റെ വേനൽ മഴയാണ് .അടുത്ത ഇര ആരെന്ന ആശങ്കയിലാണ് വനമേഖലയോട് അതിരു പങ്കിടുന്ന ഗ്രാമങ്ങളിലെ ജന ജീവിതം 

പതിവ് പോലെ തോട്ടത്തിൽ ജോലിയ്ക് പോകുന്നതിനിടെയായിരുന്നു പന്നിയാർ സ്വദേശിനി പരമളത്തെ കാട്ടാന ആക്രമിച്ചത്. സ്വന്തം കൃഷിയിടത്തിൽ കൊച്ചു മകനുമൊപ്പം ജോലി ചെയ്യുന്നതിനിടെയായിരുന്നു ബി എൽ റാം സ്വദേശി സൗന്ദർ രാജിന്  നേരെ ആക്രമണം ഉണ്ടായത്. കോയമ്പത്തൂരിൽ നിന്നും മുന്നാറിൽ വിവാഹ ചടങ്ങിനെത്തിയ പാൽരാജും ആന കലിയ്ക് ഇരയായി. ഒടുവിൽ ഓട്ടോ ഡ്രൈവർ മണിയും 

ആനയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടവരും നിരവധി. ഏതാനും  മാസങ്ങളായി വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിൽ കാട്ടാന കൂട്ടങ്ങൾ പതിവ് സാനിദ്യമാണ് .പടയപ്പ റോഡിൽ മിക്കപോഴും ഉണ്ട്.  വാഹങ്ങൾ തടയുന്നത് പതിവ് കാഴ്ചയാണ് .

ബി എൽ റാമിലും സിങ്കു കണ്ടത്തും തമ്പടിച്ചിരിയ്ക്കുകയാണ് ചക്ക കൊമ്പനും മൊട്ടവാലനും. കന്നിമലയേയും ഗുണ്ടു മലയേയും ഭീതി പെടുത്തിയുമുണ്ട് ഒറ്റയാൻമാരും കാട്ടാന കൂട്ടങ്ങളും. 2003 മുതലുള്ള കാലയളവിൽ മൂന്നാർ ഡിവിഷനിൽ കാട്ടാന ആക്രമണത്തിൽ നഷ്ടമായത് 47 ജീവനുകളാണ്. ഏതാനും വര്ഷങ്ങളായി ആന ആക്രമണം മുൻ കാലങ്ങളെക്കാൾ പതിന്മടങ് വർധിച്ചു. 

ഓരോ തവണയും കാട്ടാന കൂട്ടങ്ങൾ ഇറങ്ങുമ്പോൾ ലക്ഷ കണക്കിന് രൂപയുടെ കൃഷി നാശവും ഉണ്ടാവും.  മാട്ടുപെട്ടിയിൽ അടക്കം വ്യാപാര സ്ഥാപങ്ങൾക്കും 301 ഇൽ ഉൾപ്പടെ വീടുകൾക്കും  ഉണ്ടാകുന്ന നഷ്ടങ്ങൾക്കും കണക്കില്ല.

വന മേഖലയിൽ തീറ്റ ഇല്ലാതായതോടെയാണ് , ആനകൾ കാട് വിട്ട് ജനവാസ, തോട്ടം മേഖലകളിൽ തമ്പടിയ്ക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കാടും നാടും വേർതിരിച്ച്  ട്രഞ്ചും ഫെൻസിങ്ങും അടക്കമുള്ള സുരക്ഷാ നടപടികൾ സ്വികരിച്ചില്ലെങ്കിൽ ആനകലിയുടെ കഥകൾ തുടർന്നുകൊണ്ടേയിരിയ്കും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories