ഇടുക്കി മൂന്നാറില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റില്‍. നല്ലതണ്ണി സ്വദേശി എം.ആകാശിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.