വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ സ്വകാര്യത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു ആക്രമണം.ആക്രമണത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു.കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. തെര്‍മല്‍ ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നൂറിലധികം വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ് തെരച്ചില്‍.