വില്‍പ്പനക്കായി ജീപ്പില്‍ കടത്തിയ 20 ലിറ്റര്‍ മദ്യവുമായി ഒരാള്‍ പിടിയില്‍. ഇടുക്കി സൂര്യനെല്ലി ബിയല്‍റാം സ്വദേശി ഗണേശനെയാണ് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം പിടികൂടിയത്.
അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ കെയും സംഘവും ചേർന്ന് ചിന്നക്കനാൽ ബിയൽറാം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ബിയൽറാം സ്വദേശി ഗണേശനെ പിടികൂടിയത്.
20 ലിറ്റർ മദ്യവും നാർക്കോട്ടിക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മദ്യം കടത്തിക്കൊണ്ടു വന്ന പ്രതിയുടെ മഹീന്ദ്ര ജീപ്പും കസ്റ്റഡിയിൽ എടുത്തു.
മദ്യ കച്ചവടമായി ബന്ധപ്പെട്ട് മുമ്പും കേസുകൾ ഉള്ള ആളാണ് ഗണേശനെന്നും ബിവറേജിൽ നിന്നും പലപ്പോഴായി മദ്യം വാങ്ങി ബിയൽറാമിലും പരിസരങ്ങളിലും കച്ചവടം ചെയ്യുന്നതാണ് പ്രതിയുടെ രീതിയെന്നുമാണ് നാർക്കോട്ടിക് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.
പ്രിവന്റീവ് ഓഫിസർ ബിജു മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ എം, പ്രശാന്ത് വി, അബ്ദുൾ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രൻ,മുഹമ്മദ് ഷാൻ, സുബിൻ വർഗീസ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.