മോദി പരാമര്‍ശത്തില്‍ എംപി സ്ഥാനത്തില്‍ നിന്നും അയോഗ്യനാക്കിയ നടപടിക്ക് ശേഷവും.രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും അപകീര്‍ത്തി കേസ്.ആര്‍ എസ് എസ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കൗരവര്‍ എന്ന പരാമര്‍ശത്തിലാണ്.ആര്‍ എസ് എസ് നേതാവ് കമല്‍ ഭദോരിയ് കേസുമായി ഹരിദ്യാര്‍ കോടതിയെ സമീപീച്ചത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ ജനുവരിയില്‍ കുരുക്ഷേത്രയില്‍ വച്ചായിരുന്നു പരാതിയ്ക്ക് അടിസ്ഥാനമായ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. 'ആര്‍എസ്എസുകാര്‍ കാക്കി ഹാഫ് പാന്റ് ധരിക്കുകയും ലാത്തി കൈവശം വയ്ക്കുകയും ശാഖകള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ഈ കൗരവരോടൊപ്പം രാജ്യത്തെ രണ്ട് മൂന്ന് ശതകോടീശ്വരന്മാരുമുണ്ട്' എന്ന പരാമര്‍ശമാണ് രാഹുല്‍ ഉന്നയിച്ചത്.
മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിയെ തുടര്‍ന്ന് രാഹുലിന്റെ ലോക്സഭാ അംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് പുതിയ പരാതി.ഇതിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499,500 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.മാനനഷ്ടവുമായി ബന്ധപ്പെട്ട് രണ്ടു വകുപ്പുകളിലും രണ്ട് വര്‍ഷമാണ് പരമാവധി ശിക്ഷ.
വിഷയത്തില്‍ വിശദീകരണം തേട്ി കമല്‍ ഭദോരി നോട്ടീസ് അയച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും ആരോപണമുണ്ട്.അതേസമയം രാഹുലിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട് ഏപ്രില്‍ രണ്ടാം വാരത്തോടെ ദില്ലിയില്‍ പ്രതിപക്ഷ കക്ഷികളെ നിര്‍ത്തി ഒരു യോഗം ചേരും. കൂടാതെ എം പി സ്ഥാനം നഷ്ടപ്പെട്ട ശേഷം ഏപേരില്‍ പതിനൊന്നിന് രാഹുല്‍ വയനാട്ടില്‍ സന്ദര്‍ശനം നടത്തുമെന്നും സൂചനയുണ്ട്.