തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കും. കഴിഞ്ഞ തവണത്തേക്കാൾ 11 ദിവസം മുൻപാണ് ഫലപ്രഖ്യാപനം.70 ക്യാമ്പുകളിലായി നടന്ന മൂല്യനിർണയത്തിന്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മെയ് 9ന് പ്രസിദ്ധീകരിക്കും.
ഏപ്രിൽ 3 മുതൽ 20 വരെയാണ് എസ്എസ്എൽസി മൂല്യനിർണയം നടന്നത്. 24 വരെ ഹയർ സെക്കൻഡറി മൂല്യനിർണയവും നടന്നു. പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞുവന്നാണ് മന്ത്രി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. ai അധ്യാപക പരിശീലനത്തിന് കേരളത്തിൽ തുടക്കമായെന്നും പദ്ധതിയിലൂടെ 80,000 അധ്യാപകർക്ക് പരിശീലനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.