തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ട് മാസത്തെ പരസ്യപ്രചാരണം അവസാനിച്ചു. കൊട്ടിക്കലാശം ഗംഭീരമാക്കി മുന്നണികൾ. ഇനി നിശബ്ദ പ്രചാരണം.
ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദമായി മുന്നണികള്‍ വോട്ടുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാകും. വെള്ളിയാഴ്ചയാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ്. പരസ്യപ്രചാരണത്തിന്റെ കൊട്ടിക്കലാശമായി മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്‌ഷോകളും അരങ്ങേറി.
അതിരുവിട്ട ആവേശം സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ സംഘർഷത്തോളമെത്തിച്ചു. കൊല്ലം,ആറ്റിങ്ങൽ,മാവേലിക്കര,ഇടുക്കി,മലപ്പുറം എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. കൊല്ലത്ത് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. സംഘർഷത്തിൽ നാല് പൊലീസുകാർക്ക് പരിക്കുണ്ടെന്നാണ് റിപ്പോർട്ട്. സംഘർഷത്തിൽ സി ആർ മഹേഷ് എംഎൽഎയ്ക്ക് പരിക്ക് ഉള്ളതായും റിപ്പോർട്ടുണ്ട്.