Share this Article
വസ്ത്രം മാറുമ്പോൾ വാതിൽ തകർക്കാൻ ശ്രമിച്ചു; മേക്കപ്പ് റൂമിൽ പൂട്ടിയിട്ടു, സീരിയൽ നിർമാതാവിനെതിരെ നടി
വെബ് ടീം
posted on 27-04-2024
1 min read
actress-against-serial-producer

ടെലിവിഷൻ സീരിയൽ നിർമാതാവിൽ നിന്നും പ്രൊഡക്ഷൻ ഹൗസിൽ നിന്നും ഉണ്ടായ ഉപദ്രവവും ദുരനുഭവവും വിവരിച്ച് നടി കൃഷ്ണ മുഖർജി. താൻ അഭിനയിച്ചുകൊണ്ടിരുന്ന ശുഭ് ശകുൻ എന്ന പരമ്പരയുടെ സെറ്റിൽ വെച്ചുണ്ടായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ്‌ അവർ അറിയിച്ചത്. കടുത്ത വിഷാദവും ഉത്കണ്ഠയും നിറഞ്ഞ നാളുകളിലൂടെയാണ് താൻ കടന്നുപോകുന്നത്. ഇത് തുറന്നുപറയുന്നതിന്റെ പ്രത്യാഘാതങ്ങളോർത്ത് രക്ഷിതാക്കൾ ഭയന്നിരിക്കുകയാണെന്നും കൃഷ്ണ കുറിച്ചു.

സുഖമില്ലാതിരിക്കുന്ന അവസ്ഥയിൽ മേക്കപ്പ് മുറിയിൽ അടച്ചിരിക്കേണ്ടിവന്നുവെന്നും അഞ്ച് മാസമായി പ്രതിഫലം ലഭിച്ചില്ലെന്നും അവർ തുറന്നുപറഞ്ഞു. നിർമാതാവിൽനിന്ന് ഭീഷണി ഉയർന്നതിനേത്തുടർന്നാണ് ഇതുവരെയും സംസാരിക്കാതിരുന്നത്‌. സുരക്ഷിതമല്ലെന്ന് തോന്നിയതിനാൽ പുതിയ അവസരങ്ങളൊന്നും സ്വീകരിക്കുന്നില്ലെന്നും കൃഷ്ണ പറഞ്ഞു.

“എല്ലാം തുറന്നുപറയാനുള്ള ധൈര്യം ഇതുവരെ ഇല്ലായിരുന്നെങ്കിലും ഇനിയത് പിടിച്ചുവെയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ഏറെ വിഷമതകൾ നിറഞ്ഞ സമയത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. കഴിഞ്ഞ ഒന്നര വർഷം എന്റെ അവസ്ഥ അത്ര നല്ലതായിരുന്നില്ല. വിഷാദവും ഉത്കണ്ഠയും ബാധിച്ചു. ഒറ്റയ്ക്കായിരിക്കുമ്പോൾ ഉറക്കെ കരഞ്ഞു. അവസാനം പ്രദർശനത്തിനെത്തിയ ശുഭ് ശകുൻ എന്ന പരമ്പര ചെയ്തുതുടങ്ങിയതാണ് എല്ലാത്തിന്റെയും ആരംഭം. ജീവിതത്തിലെടുത്ത ഏറ്റവും മോശം തീരുമാനമായിരുന്നു അത്. പ്രൊഡക്ഷൻ ഹൗസും നിർമാതാവ് കുന്ദൻ സിം​ഗും പലതവണ ഉപദ്രവിച്ചുതായും ഇൻസ്റ്റാഗ്രാമിൽ കൃഷ്‌ണ കുറിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories