Share this Article
image
കനത്ത ചൂടില്‍ വെന്തുരുകി കേരളം
വെബ് ടീം
posted on 24-04-2023
1 min read
Kerala Witness Extreme Summer Heat

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. പാലക്കാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കഴിഞ്ഞ ദിവസവും പാലക്കാട് ജില്ലയിലെ നാല് ഇടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂട് രേഖപ്പെടുത്തിയിരുന്നു. തൃശൂരിലും കണ്ണൂരിലും 39 ഡിഗ്രിക്ക് മുകളിലാണ് ചൂട്.


തെക്കന്‍ ജില്ലയായ കൊല്ലത്ത് 39 ഡിഗ്രി വരെ ചൂട് വരുംദിവസങ്ങളില്‍ ഉണ്ടായേക്കും എന്നാണ് മുന്നറിയിപ്പ്. സമാന നിലയില്‍ ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലും ചൂട് തുടരും. സാധാരണ നിലയില്‍ നിന്നും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാനാണ് സാധ്യത. 23 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories