പഴഞ്ഞി: ആലുവയിലെ ഫ്ലാറ്റിൽ സ്വിമ്മിങ്ങ് പൂളില്‍ കളിക്കുന്നതിനിടെ അഞ്ചുവയസ്സുകാരി മുങ്ങിമരിച്ചു. പഴഞ്ഞി വെസ്റ്റ് മങ്ങാട് അയ്യംകുളങ്ങര വീട്ടില്‍ ഷെബിന്റെയും ലിജിയുടെയും മകള്‍ ജനിഫര്‍ (അഞ്ച്) ആണ് മരിച്ചത്.സ്വിമ്മിങ് പൂളില്‍ മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സമീപത്തുണ്ടായിരുന്നവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുന്നംകുളം ഡിസൈപ്പിള്‍സ് ടാബര്‍നാക്കിള്‍ ചര്‍ച്ച് സഭാംഗമാണ് ഷെബിന്‍. പഴഞ്ഞിയില്‍ ബുധനാഴ്ച തുടങ്ങുന്ന ഗുഡ്‌ന്യൂസ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. മൃതദേഹം ബുധനാഴ്ച പത്തിന് പഴഞ്ഞിയിലേക്ക് കൊണ്ട് വരും. സംസ്‌കാരം കുന്നംകുളം വി. നാഗല്‍ സെമിത്തേരിയില്‍.