ജംബോ, ജെമിനി സര്‍ക്കസ് കമ്പനികളുടെ സ്ഥാപകന്‍ ജെമിനി ശങ്കരന്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. സംസ്‌കാരം ബുധനാഴ്ച നടക്കും. ഇന്ത്യന്‍ സര്‍ക്കസിന്റെ കുലപതി എന്നറിയപ്പെടുന്ന ജെമിനി ശങ്കരന്‍ ജെമിനി, ജംബോ, ഗ്രേറ്റ് റോയല്‍ സര്‍ക്കസുകളടക്കം 5 സര്‍ക്കസ് കമ്പനികളുടെ ഉടമ ആയിരുന്നു.