Share this Article
ജസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല, ആര്‍ത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ല, ആണ്‍സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു: സിബിഐ റിപ്പോര്‍ട്ട്
വെബ് ടീം
posted on 05-04-2024
1 min read
cbi-report-against-jesnas-fathers-petition

കൊച്ചി: ജസ്‌ന തിരോധാന കേസില്‍ പിതാവിന്റെ ഹര്‍ജിക്കെതിരെ സിബിഐ റിപ്പോര്‍ട്ട്. പിതാവ് നല്‍കിയ ഹര്‍ജിയിലെ ആരോപണങ്ങള്‍ സിബിഐ നിഷേധിച്ചു. ചോദ്യം ചെയ്തപ്പോള്‍ പറയാത്ത കാര്യങ്ങളാണ് ഹര്‍ജിയില്‍ പറയുന്നത്. ജസ്‌നയ്ക്ക് ഗര്‍ഭ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. ആണ്‍ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്. ആര്‍ത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.

ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം ആവശ്യമില്ലെന്നും നിലവില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ കോടതിയില്‍ പറഞ്ഞു. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും. സിബിഐ കേസ് അവസാനിപ്പിച്ചതിന് എതിരെയായിരുന്നു ജസ്‌നയുടെ പിതാവിന്റെ ഹര്‍ജി. ജസ്‌നയുടെ തിരോധാനവുമായി ബന്ധപെട്ട് പല കാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്നായിരുന്നു ഹര്‍ജിയിലെ പരാതി. ജസ്‌നയെ കാണാതായ സ്ഥലത്തോ, ജസ്‌നയുടെ സുഹൃത്തിനെ പറ്റിയോ, അന്വേഷണം നടത്തിയില്ലെന്നാണ് പരാതി. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് സിബിഐ വാദം.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ ജസ്‌നയെ 2018 മാര്‍ച്ച് 22-നാണ് കാണാതാകുന്നത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐകേസ് ഏറ്റെടുത്തത്.

അതേ സമയം ജസ്‌ന തിരോധാന കേസില്‍ എതിര്‍ ഹര്‍ജി നല്‍കി ജസ്‌നയുടെ പിതാവ്. അന്വേഷണം അവസാനിപ്പിക്കണമെന്ന സിബിഐ റിപ്പോര്‍ട്ടിനെതിരെയാണ് ഹര്‍ജി. ഹര്‍ജിയില്‍ ഈ മാസം 12ന് കോടതി വാദം കേള്‍ക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories