Share this Article
'ദൈവങ്ങളുടെ ചിത്രം സ്ലീപ്പില്‍ അച്ചടിച്ച് നല്‍കിയാലും കുഴപ്പമില്ലെന്ന സന്ദേശം'; വിചിത്ര വിധിയെന്ന് സ്വരാജ്
വെബ് ടീം
posted on 11-04-2024
1 min read
m swaraj reaction

കൊച്ചി: തൃപ്പുണുത്തുറ എംഎല്‍എ കെ ബാബുവിന് അനുകൂലമായ ഹൈക്കോടതി വിധി വിചിത്രവിധിയെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഹൈക്കോടതിയില്‍ തെളിവുകളെല്ലാം ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. വിധി മറിച്ചാണ് വന്നിരിക്കുന്നതെന്നും സ്വരാജ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ കെ ബാബു വിജയിച്ചത് ചോദ്യം ചെയ്തുകൊണ്ടുള്ള തന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വരാജ്.

കേസ് വിജയിച്ചോ പരാജയപ്പെട്ടോ എന്നതല്ല താന്‍ കാണുന്നതെന്നും ഇത് തെറ്റായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നുനല്‍കുകയെന്നും സ്വരാജ് പറഞ്ഞു. ഈ വിധി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. നാളെ വിശ്വാസികളായ ആളുകള്‍ക്കിടയില്‍ അവര്‍ ആരാധിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ സ്ലിപ്പില്‍ അച്ചടിച്ച് വീടുവീടാന്തരം കൊടുത്താലും അതൊന്നും കുഴപ്പമില്ലെന്ന തോന്നലാണ് ഈ വിധിയുണ്ടാക്കുകയെന്നും സ്വരാജ് പറഞ്ഞു.

വിധി നാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയുന്നതാണെന്ന് പറഞ്ഞ സ്വരാജ് പാര്‍ട്ടിയും വക്കീലുമായി കൂടിയാലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു. വിധി പകര്‍പ്പ് കിട്ടിയ ശേഷം ഇതുസംബന്ധിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories