ഹമാസ് ബന്ധം ആരോപിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യുഎസ് കോടതി തടഞ്ഞു. ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥി ബദര്‍ ഖാന്‍ സൂരിയുടെ നാടുകടത്തലാണ് വിര്‍ജിനിയ കോടതി സ്‌റ്റേ ചെയ്തത് അന്തിമ ഉത്തരവുണ്ടാവുന്നതുവരെ ബദര്‍ ഖാനെതിരെ നടപടി പാടില്ലെന്ന് ജഡ്ജി പട്രീഷ്യ ടോളിവര്‍ ഉത്തരവിട്ടു.
ഹമാസ് അനുകൂല പ്രചരണം നടത്തിയെന്നാണ് ബദര്‍ ഖാനെതിരായ ആരോപണം. തിങ്കളാഴ്ചയാണ് ബദര്‍ ഖാന്‍ അറസ്റ്റിലായത്. ബദര്‍ ഖാന്റെ ഭാര്യ യുഎസ് പൗരത്വമുളള പലസ്തീന്‍ വംശജയാണ്. പലസ്തീനെ അനുകൂലിച്ചതിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി രഞ്ജനി ശ്രീനിവാസനെ അമേരിക്ക നാടുകടത്തിയിരുന്നു.