ആശാ വർക്കർമാരുടെ കൂട്ട ഉപവാസ സമരം ഇന്ന് നടക്കും. രാവിലെ 10 ന് ഡോ. പി ഗീത സമരം ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിന് മുന്നിലെ നിരാഹാര സമരം 5 ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സംസ്ഥാനതലത്തിൽ കൂട്ട ഉപവാസം. പ്രതിഷേധത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളിലും ഹെൽത്ത് സെന്ററുകളിലും വീടുകളിലും സ്ത്രീകൾ ഉപവാസമിരിക്കും. പൊതുപ്രവർത്തകരും സമരത്തിന്റെ ഭാഗമാകും.
ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് അഞ്ചാം ദിവസമാണ്. നേരത്തെ നിരാഹാരമിരുന്ന ആര്‍ ഷീജയുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.