ന്യൂഡൽഹി: കുനോ ദേശീയ ഉദ്യാനത്തിലെത്തിച്ച ചീറ്റ 3 കുഞ്ഞുങ്ങളെ കൂടി പ്രസവിച്ചു. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് കുഞ്ഞുങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചീറ്റ പ്രൊജക്ടിന്റെ വിജയമാണിതെന്നും പിന്നില് എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിക്കുന്നുവെന്നും ഭൂപേന്ദർ യാദവും മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന് യാദവും അറിയിച്ചു. നേരത്തെ ചീറ്റ പ്രൊജക്ടിന്‍റെ ഭാഗമായി കുനോ ദേശീയ ഉദ്യാനെത്തിലെത്തിച്ച ചീറ്റകള്‍ ചത്തിരുന്നു. ഇതിനുപിന്നാലെ പ്രൊജക്ടിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണിപ്പോള്‍ ഉദ്യാനെത്തിലെത്തിച്ച ചീറ്റ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചത്.
ആഫ്രിക്കയിലെ നമീബിയയില്‍നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലെത്തിച ആശ എന്ന പേരുള്ള ചീറ്റയാണ് മൂന്നു കുഞ്ഞു ചീറ്റകളെ പ്രസവിച്ചത്.