ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ 103 മരണം.നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. അതെ സമയം മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്.
കെർമാൻ പ്രവിശ്യയിലുള്ള ഇറാൻ റിപബ്ലിക്കൻ ഗാർഡ് കമാൻഡർ ആയിരുന്ന ഖാസിം സുലൈമാനിയുടെ സ്മാരക കുടീരത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ആയിരങ്ങൾ എത്തിയിരുന്നു. അവർക്കിടയിലാണ് സ്ഫോടനം ഉണ്ടായത്.
ഇരട്ടസ്ഫോടനമാണ് നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണറും വ്യക്തമാക്കി. ഒരേ സമയത്താണ് രണ്ട് സ്ഫോടനങ്ങളും നടന്നത്. സ്ഫോടത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
2020 ജനുവരി മൂന്നിനാണ്, അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്, യു.എസ് സൈന്യം, ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണത്തിൽ സുലൈമാനിയെയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനെയും വധിച്ചത്.