ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സ് ബെക്കന്‍ബോവര്‍ അന്തരിച്ചു. താരമായും പരിശീലകനായും വെസ്റ്റ് ജര്‍മനിക്കായി ഫിഫ ലോകകിരീടം നേടി. ബയണ്‍ മ്യൂണിക് അക്കാദമിയിലൂടെയാണ് ഫുട്ബോള്‍ കരിയറിന് തുടക്കമിട്ടത്.
1974ല്‍ വെസ്റ്റ് ജര്‍മനിയെ ലോകകിരീടത്തിലേക്ക് നയിച്ച പ്രതിരോധതാരമായിരുന്നു ഫ്രാന്‍സ് ബെക്കന്‍ബോവര്‍. 1990ല്‍ പരിശീലകനായിരിക്കെ വെസ്റ്റ് ജര്‍മനിക്ക് ലോകകിരീടം സമ്മാനിച്ചു. ജര്‍മന്‍ ക്ലബ് ബയണ്‍ മ്യൂണിക്കിനായി മൂന്ന് യൂറോപ്യന്‍ കപ്പും സ്വന്തമാക്കി.