Share this Article
സ്കൂൾ അസംബ്ലി സമയത്തും അശ്ളീല ചിത്രങ്ങൾ, സന്ദേശങ്ങൾ,15-കാരനായ വിദ്യാര്‍ഥിയുമായി നിരവധി തവണ ശാരീരികബന്ധം; അധ്യാപികയ്ക്ക് ആജീവനാന്തവിലക്ക്
വെബ് ടീം
posted on 17-01-2024
1 min read
teacher-who-had-sex-with-student-banned-from-the-profession-for-life

ലണ്ടന്‍: സ്കൂൾ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അധ്യാപികയ്ക്ക്  ആജീവനാന്ത വിലക്കേര്‍പ്പെടുത്തി.ബ്രിട്ടനിലെ ബക്കിങ്ഹാംഷെയറില്‍ സ്‌കൂള്‍ അധ്യാപികയായിരുന്ന കാന്‍ഡിസ് ബാര്‍ബറി(38)നാണ് അധ്യാപനവൃത്തിയില്‍ അധികൃതർ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

15 വയസ്സുകാരനായ വിദ്യാര്‍ഥിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടതിനാണ് കാന്‍ഡിസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. 2021-ല്‍ ആറുവര്‍ഷത്തേക്കും രണ്ടുമാസത്തിനും പ്രതിയെ കോടതി ശിക്ഷിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അധ്യാപനവൃത്തിയില്‍ യുവതിക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയത്.

15-കാരനെ മൂന്നുമക്കളുടെ അമ്മയായ അധ്യാപിക വശീകരിച്ച് ലൈംഗികാതിക്രമം കാട്ടിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. അശ്ലീലചിത്രങ്ങളും സന്ദേശങ്ങളും അയച്ച് വിദ്യാര്‍ഥിയെ വശീകരിച്ച അധ്യാപിക പിന്നീട് 15-കാരനുമായി പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയായിരുന്നു. 2018 മുതല്‍ അധ്യാപിക വിദ്യാര്‍ഥിയെ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നതായാണ് കണ്ടെത്തല്‍. സ്‌കൂളിലെ അസംബ്ലി സമയത്തുപോലും പ്രതി വിദ്യാര്‍ഥിക്ക് അശ്ലീലച്ചുവയുള്ള സന്ദേശങ്ങളയച്ചു. കിടപ്പറയില്‍ സെക്‌സ് ടോയ്‌സിനൊപ്പമുള്ള ചിത്രങ്ങളടക്കം പ്രതി 15-കാരന് കൈമാറി. സംഭവം പുറത്തുപറയരുതെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രതിയായ കാന്‍ഡിസ് കുറ്റം നിഷേധിക്കുകയാണുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories