തിരുവനന്തപുരം: തിരുവല്ലത്തെ ഷഹാന ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവ് നൗഫലും ഭർതൃ മാതാവും പൊലീസ് പിടിയിൽ. തിരുവനന്തപുരം കാട്ടാക്കടയിൽ നിന്നാണ് ഇരുവരും പിടിയിലായത്. ഒരുമാസമായി നൗഫലും മാതാവും ഒളിവിലായിരുന്നു. കോടതി ആവശ്യങ്ങള്‍ക്കായി കാട്ടാക്കടയില്‍ എത്തിയതായിരുന്നു ഇരുവരും.
ഷഹാന മരിച്ച് ഒരുമാസം പിന്നിട്ടിട്ടും ഉത്തരവാദികളായവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു.