Share this Article
ഗൂഗിള്‍ പേയില്‍ നിന്ന് നമ്പര്‍ എടുത്തു, നടിക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ച യുവാവ് പിടിയിൽ
വെബ് ടീം
posted on 25-01-2024
1 min read
accused-arrested-for-sending-obscene-photos-and-messages-to-actress-jipsa-beegam

നടിയും എയർഹോസ്റ്റസുമായ ജിപ്‌സ ബീഗത്തിന് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി നിഷാന്ത് ശശീന്ദ്രനെ ആണ് ഇന്‍ഫോ പാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഗിള്‍ പേ ഉപയോഗപ്പെടുത്തി നമ്പര്‍ എടുത്ത ശേഷം വാട്‌സ്ആപ്പ് വഴി പ്രതി നടിക്ക് സന്ദേശമയക്കുകയായിരുന്നു. കൊച്ചിയിലെ റെസ്റ്റോ കഫെയിലെ ജീവനക്കാരനാണ് നിഷാന്ത്.

അറസ്റ്റിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് നടിയും രംഗത്തെത്തി. വാദിയെ പ്രതിയാക്കുന്ന തരത്തില്‍ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്ത വിധം മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എല്ലാം തരണം ചെയ്യാന്‍ തന്നെ സഹായിച്ചത് സോഷ്യല്‍മീഡിയ കൂട്ടുകാരാണെന്നും താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. ഒപ്പം നിന്ന സുഹൃത്തുക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും നന്ദി പറയുന്നുവെന്നും താരം കുറിച്ചു.

ജിപ്‌സയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

''ചെറിയ ധൈര്യമൊന്നും പോരായിരുന്നു... കാരണം വാദിയെ പ്രതിയാക്കുന്ന പോലെ നമ്മളെ ആക്ഷേപിക്കുകയും കേസുമായി മുന്നോട്ട് പോകാൻ കഴിയാത്ത തരത്തിൽ അപകീർത്തി പ്രചരണവും ഭീഷണിയും തൊട്ട്ഹണി ട്രാപ്പ് എന്ന് വരെ പറഞ്ഞു മനസികമായി തകർക്കാൻ നോക്കി...എല്ലാം തരണം ചെയ്തു... അതിന് എൻ്റെ Social Media കൂട്ടുകാരാണ് ധൈര്യം നൽകിയത്... കമൻ്റിൽക്കൂടെ അവർ അവരുടെ പിന്തുണ അറിയിച്ചു... ഒരു പട തന്നെ.കൂടെ നിന്നു ധൈര്യം തന്നു.. ഞാൻ ഒറ്റയ്ക്കായിരുന്നില്ല സത്യത്തിൽ അവരാണ് എനിക്ക് ധൈര്യം നൽകിയത്.. അവരില്ലായിരുന്നെങ്കിൽ ഞാൻ തളർന്നേനെ.ഒപ്പം മാധ്യമ സുഹൃത്തുക്കളും പിന്നെ പോലീസും. നിങ്ങളാണെൻ്റെ ധൈര്യം നന്ദി''

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories