Share this Article
40കാരിയായ അമ്മയെ 17കാരനായ മകൻ തലയ്ക്കടിച്ച് കൊന്നു; സ്റ്റേഷനിലെത്തി കീഴടങ്ങി
വെബ് ടീം
posted on 03-02-2024
1 min read
son-kills-40-year-old-mother

ബംഗളൂരു: അമ്മയെ മകൻ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊന്നു. ബംഗളൂരു കെ.ആർ. പുരയിലാണ് സംഭവം. കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിനിയായ നേത്ര (40) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തി 17-കാരനായ മകൻ കീഴടങ്ങി. മുൾബാഗലിലെ സ്വകാര്യകോളേജിലെ രണ്ടാംവർഷ ഡിപ്ലോമ വിദ്യാർഥിയാണ് കൗമാരക്കാരൻ. 

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. രാവിലെ 7.30-ഓടെ കോളേജിലേക്ക് പോകാനിറങ്ങുന്നതിനിടെ മാതാവുമായി വഴക്കുണ്ടായിരുന്നു. വാക്കേറ്റം രൂക്ഷമായതോടെ സമീപത്തുണ്ടായിരുന്ന ഇരുമ്പുവടിയെടുത്ത് നേത്രയുടെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ മാതാവ് തൽക്ഷണം മരിച്ചു. മരിച്ചെന്ന് ഉറപ്പായതോടെ മകൻ കെ.ആർ. പുരം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. 

തനിക്ക് വീട്ടിൽ ഒരു പരിഗണനയും ലഭിക്കുന്നില്ലെന്നും ശ്രദ്ധിക്കുന്നില്ലെന്നും അതിനാൽ അമ്മയോട് ദേഷ്യമുണ്ടായിരുന്നതായി ഇയാൾ പൊലീസിന് മൊഴി നൽകി. അമ്മ നന്നായി നോക്കിയിരുന്നില്ലെന്നും ഭക്ഷണംപോലും നൽകിയിരുന്നില്ലെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരുകയാണ്.

ഇയാളുടെ സഹോദരി ജോർജിയയിൽ മെഡിക്കൽ പഠനം നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories