തിരുവനന്തപുരം: വിഴിഞ്ഞം അന്തർദേശീയ തുറമുഖം മേയ് മാസം പ്രവർത്തനം ആരംഭിക്കുമെന്ന് കെ എൻ ബാലഗോപാൽ. വിഴിഞ്ഞത്തിന്റെ വികസനത്തിനായി അന്താരാഷ്ട്ര നിക്ഷേപക സംഗമം സംഘടിപ്പിക്കുമെന്നും വിഴിഞ്ഞം മേഖലയിലെ മൽസ്യബന്ധന തൊഴിലാളികളെ ദാരിദ്ര്യത്തിൽ നിന്നും കരകേറ്റുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ വിഴിഞ്ഞം മേഖലയിലെ മൽസ്യബന്ധന തൊഴിലാളികളെ ദാരിദ്ര്യത്തിൽ നിന്നും കരകേറ്റും . ഭാവി കേരളത്തിൻ്റെ വികസന കവാടമാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്ത് ചൈനീസ് മാതൃകയിൽ സ്പെഷ്യൽ ഡെവലപ്‌മെന്റ് സോണുകൾ ആരംഭിക്കും. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയൊരു വികസന സാദ്ധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു