Share this Article
അജിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ആലോചനയിലുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ
വെബ് ടീം
posted on 10-02-2024
1 min read
ten-lakh-compensation-for-ajees-family-wild-elephant-attack-wayanad

വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച അജിയുടെ  കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ  നൽകും. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ആലോചനയിലുണ്ടെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം ആനയെ ഉടന്‍ വെടിവയ്ക്കുക, മരിച്ച അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുക, കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുക, നാട്ടിലിറങ്ങുന്ന ആനകളെ വെടിവയ്ക്കാന്‍ ഉത്തരവിടുക എന്നിങ്ങനെ അഞ്ച് ആവശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ട് വയ്ക്കുന്നത്. 

കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങയിലെ ക്യാംപിലേക്ക് മാറ്റാനാണ് നിലവിലെ തീരുമാനം.അതേസമയം,  മാനന്തവാടിയില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അജിയുടെ  മൃതദേഹം സബ്കലക്ടര്‍ ഓഫിസിനുമുന്നിലേക്ക് മാറ്റി. കലക്ടറെ മൃതദേഹം കാണാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. മൂന്നര മണിക്കൂറിലേറെയായി പ്രതിഷേധം തുടരുകയാണ്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories